Skip to content

ഏറ്റവും വേഗത്തിൽ 11000 ഏകദിന റൺസ് വീണ്ടും ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 11000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തിൽ 57 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി മറികടന്നത്. 222 ഇന്നിങ്സിൽ നിന്നും 11000 റൺസ് പിന്നിട്ട കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാൻ കൂടിയാണ്. 276 ഇന്നിങ്സിൽ നിന്നും 11000 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി തകർത്തത്. സച്ചിനും സൗരവ് ഗാംഗുലിയും മാത്രമാണ് കോഹ്ലിക്ക് മുൻപ് ഏകദിനത്തിൽ 11000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 11000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 222 ഇന്നിങ്‌സ്

സച്ചിൻ ടെണ്ടുൽക്കർ – 276 ഇന്നിങ്സ്

റിക്കി പോണ്ടിങ് – 286 ഇന്നിങ്സ്

സൗരവ് ഗാംഗുലി – 288 ഇന്നിങ്സ്