Skip to content

സെഞ്ചുറിയുമായി ഹിറ്റ്മാൻ തകർത്താടി കോഹ്ലി ; പാകിസ്ഥാന് രക്ഷകനായി മഴ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ വില്ലനായി മഴ. ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കാൻ മൂന്ന് ഓവർ മാത്രം ശേഷിക്കെയാണ് രസംകൊല്ലിയായി മഴയെത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 46.4 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടിയിട്ടുണ്ട്. 62 പന്തിൽ 71 റൺസ് നേടിയ വിരാട് കോഹ്ലിയും ആറ് പന്തിൽ 3 റൺ നേടിയ വിജയ് ശങ്കറുമാണ് ക്രീസിലുള്ളത്. 113 പന്തിൽ 140 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 14 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിങ്സ്. 78 പന്തിൽ 58 റൺസ് നേടിയ കെ എൽ രാഹുൽ ധവാന്റെ അഭാവത്തിൽ മികച്ച പിന്തുണ നൽകി.

എട്ടോവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആമിർ മാത്രമാണ് പാകിസ്ഥാന് വേണ്ടി മികവ് പുലർത്തിയത്.