Skip to content

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് പാകിസ്ഥാൻ ; വിജയ് ശങ്കർ ഇന്ത്യൻ ടീമിൽ

ആവേശപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ശിഖാർ ധവാന് പകരക്കാരനായി വിജയ് ശങ്കർ ടീമിലിടം നേടി. മറുഭാഗത്ത് രണ്ട് മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. ആസിഫ് അലിയ്ക്കും ഷഹീൻ അഫ്രീദിയ്ക്കും പകരക്കാരായി സ്പിന്നർമാരായ ഷദാബ് ഖാനും,ഇമാദ് വാസിമും ടീമിലെത്തി.

ധവാന്റെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങുക.

ഇന്ത്യ ഇലവൻ ; രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി (c), വിജയ് ശങ്കർ, എം എസ് ധോണി (wk), കേദാർ ജാദവ്, ഹർദിക്ക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ചഹാൽ, ജസ്പ്രീത് ബുംറ

പാകിസ്ഥാൻ ഇലവൻ ; ഇമാം-ഉൽ-ഹഖ്, ഫഖാർ സമൻ, ബാബർ അസം, മൊഹമ്മദ് ഹഫീസ്, സർഫറാസ് അഹമ്മദ് (w / c), ഷോയിബ് മാലിക്, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസൻ അലി, വഹാബ് റിയാസ്, മൊഹമ്മദ് അമീർ