Skip to content

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ഇമ്രാൻ താഹിറിന്റെ തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ഏഴ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സൗത്താഫ്രിക്ക നേടിയത്. ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് താഹിർ വീഴ്ത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ അഞ്ച് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന റെക്കോർഡ് ഇമ്രാൻ താഹിർ സ്വന്തമാക്കി.

മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം 28.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറികടന്ന് സൗത്താഫ്രിക്ക ഏഴാം സ്ഥാനത്തെത്തി.