Skip to content

സെഞ്ചുറിയുമായി ജോ റൂട്ട് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 33.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 94 പന്തിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ജോ റൂട്ടും 46 പന്തിൽ 45 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 54 പന്തിൽ 40 റൺസ് നേടിയ ക്രിസ് വോക്‌സും ചേർന്നാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ലോകകപ്പിലെ റൂട്ടിന്റെ രണ്ടാം സെഞ്ചുറിയാണിത്.

ഷാണോൻ ഗബ്രിയേലാണ് വെസ്റ്റിൻഡീസിന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്രാ ആർച്ചറും മാർക്ക് വുഡും ചേർന്നാണ് തകർത്തത്. ജോ റൂട്ട് രണ്ട് പ്രധാന വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

വിജയത്തോടെ ഇംഗ്ലണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.