Skip to content

തകർപ്പൻ സെഞ്ചുറിയുമായി ആരോൺ ഫിഞ്ച് ; ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 334 റൺസ് നേടി. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് ഫിഞ്ച് അടിച്ചുകൂട്ടി. സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ ഫിഞ്ച് ഒന്നാം സ്ഥാനത്തെത്തി. 59 പന്തിൽ 73 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ഫിഞ്ചിന് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ 173 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 25 പന്തിൽ പുറത്താകാതെ 46 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്കോർ 330 കടത്തിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഉടാന, ധനഞ്ജയ ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റും ലസിത് മലിംഗ ഒരു വിക്കറ്റും നേടി.