Skip to content

ഈ ഇന്ത്യൻ ബാറ്റ്സ്മാൻ എതിരെ പന്തെറിയാനാണ് കൂടുതൽ ബുദ്ധിമുട്ട് ; മനസ്സ് തുറന്ന് ബ്രെറ്റ് ലീ

ഒരു കാലത്ത് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിരുന്ന ബോളരായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീ . അദ്ദേഹത്തിന്റെ തീ പാറുന്ന പന്തുകൾ ഏതൊരു ബാറ്റ്സ്മാന്റെയും പേടി സ്വപ്നമാണ് . ബ്രെക്ക് ഫാസ്റ്റ് വിത് ചാമ്പ്യൻസ് എന്ന പരിപാടിക്കിടെ ബ്രെറ്റ് ലീ തനിക്ക് പന്തെറിയാൻ ഏറ്റവും ബുദ്ദിമുട്ടുള്ള താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് . ഇന്ത്യൻ താരം വീരേന്ദർ സേവാഗിനെതിരെ ബൗൾ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് ഏറ്റവും വിഷമമേറിയ കാര്യമായിരുന്നുവെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

“ടെസ്റ്റിൽ ആദ്യം തുടർച്ചായി 4 ഓവർ മൈഡൻ എറിയാനാകും , എന്നാൽ ഇത് സേവാഗിനെതിരെ ഇത് സാധ്യമല്ല . ഞാൻ ആദ്യ ബോൾ തന്നെ ബൗന്സർ എറിയാൻ നോക്കിയാലും അദ്ദേഹം സിക്സ് അടിച്ച് പറത്തും , വ്യത്യസ്തനായ ഒരു ബാറ്സ്മാനാണ് സെവാഗ് ” – ബ്രെറ്റ് ലീ പറഞ്ഞു .