Skip to content

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ്ക്ക് തിരിച്ചടി. പരിക്ക് മൂലം പാകിസ്ഥാനെതിരായ മത്സരം നഷ്ട്ടമായ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും കളിയ്ക്കാൻ സാധിക്കില്ല. മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറുടെ ഇല്ലായെന്നതാണ് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുൻപ് പരിക്ക് ഭേദമായില്ലെങ്കിൽ മാർക്കസ് സ്റ്റോയിനിസ് ലോകകപ്പിൽ പുറത്താകും. മിച്ചൽ മാർഷായിരിക്കും സ്റ്റോയിനിസ് പുറത്താവുകയാണെങ്കിൽ ടീമിൽ പകരക്കാരനായി എത്തുക .

പരിക്കിനെ തുടർന്ന് സ്റ്റോയിനിസിന് ബൗൾ ചെയ്യാൻ സാധിച്ചില്ലെന്നും അതുകൊണ്ട് നാളെ നടക്കുന്ന മത്സരത്തിൽ കളിക്കാൻ സാധിക്കില്ലയെന്നും വാർത്താസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വ്യക്തമാക്കിയത്.