Skip to content

മികവ് കാട്ടി ബൗളർമാർ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് 212 ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. 44.4 ഓവറിൽ 212 റൺസ് നേടുന്നതിനിടെ വെസ്റ്റിൻഡീസിന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്രാ ആർച്ചറും മാർക്ക് വുഡും ചേർന്നാണ് വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

78 പന്തിൽ 63 റൺസ് നേടിയ നിക്കോളാസ് പൂറനും 48 പന്തിൽ 39 റൺസ് നേടിയ ഹെറ്റ്മയറും മാത്രമേ വെസ്റ്റിൻഡീസിന് വേണ്ടി തിളങ്ങിയുള്ളൂ. ക്രിസ് ഗെയ്ൽ 41 പന്തിൽ 36 റൺസ് നേടി പുറത്തായി.