Skip to content

ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

വിജയത്തിനായി ശ്രീലങ്ക പരിമിതമായ കഴിവുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിശ്രമിക്കണമെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ശ്രീലങ്കയുടെ കഴിവുകൾ പരിമിതമാണ് ഇന്ത്യയെ പോലെയൊരു ടീമിനെ അനുകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. Cricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ കരുണരത്നെ വ്യക്തമാക്കി.

” വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള ടീമാണ് ഞങ്ങളുടേത്. മറ്റു ടീമുകളുമായി താരതമ്യപെടുത്തിയാൽ നിങ്ങൾക്കത് കാണാം. ഉദാഹരണത്തിന് ഇന്ത്യൻ ടീമിൽ തുടർച്ചയായി ഓരോ മത്സരത്തിലും സെഞ്ചുറി നേടാൻ കഴിവുള്ള ബാറ്റ്‌സ്മാന്മാർ ഉണ്ട് എന്നാൽ ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സെഞ്ചുറി നേടുന്നത് . ”

നാല് മത്സരത്തിൽ ഒരു വിജയം മാത്രം നേടി അഞ്ചാം സ്ഥാനത്താണ് നിലവിൽ ശ്രീലങ്ക. ഒരു മത്സരം പരാജയപെട്ട ശ്രീലങ്കയ്ക്ക് രണ്ട് മത്സരം മഴമൂലം നഷ്ട്ടപെട്ടിരുന്നു.

” ഏത് സമയത്തും ആക്രമിച്ച് കളിക്കാനും പ്രതിരോധിച്ച് കളിക്കാനും സാധിക്കുന്ന ഓപണിങ് ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ട്. കൂടാതെ 140 യ്ക്ക് മുകളിൽ വേഗതയിൽ എറിയാൻ സാധിക്കുന്ന ഫാസ്റ്റ് ബൗളർമാർ അവർക്കുണ്ട് . അതുകൊണ്ട് തന്നെ ഇന്ത്യയെ പോലെയൊരു ടീമിനെ അനുകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. പരിമിതിയിൽ നിന്നുതന്നെ ഞങ്ങൾക്ക് വിജയത്തിനായി പരിശ്രമിക്കേണ്ടതുണ്ട്. ” കരുണരത്നെ പറഞ്ഞു.