Skip to content

മാൻ ഓഫ് ദി മാച്ച് അവാർഡ് കുട്ടിആരാധകന് കൈമാറി ഡേവിഡ് വാർണർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ 41 റൺസിന്റെ വിജയം ഓസ്‌ട്രേലിയ നേടിയത്. പ്രകടനത്തിന്റെ മികവിൽ മാൻ ഓഫ് ദി മാച്ച് അവാർഡും വാർണറിനെ തേടിയെത്തി. എന്നാൽ തിരിച്ചുവരവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ ആദ്യ സെഞ്ചുറിയ്ക്ക് ശേഷം നേടിയ ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് ആരാധകന് നൽകിയിരിക്കുകയാണ് ഡേവിഡ് വാർണർ.

മത്സരശേഷം അവാർഡ് വാങ്ങിയ ഡേവിഡ് വാർണർ ഗ്രൗണ്ടിലെത്തിയ ഓസ്‌ട്രേലിയൻ ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ഒപ്പം കുട്ടിആരാധകന് തന്റെ മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകുകയും ചെയ്യുകയായിരുന്നു.

ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ മൂന്നാം വിജയമാണിത് ഇതോടെ പോയിന്റ് ടേബിളിൽ ന്യൂസിലാൻഡിന് പുറകിൽ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയ എത്തി.