Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ തന്റെ ഏകദിന കരിയറിലെ പതിനഞ്ചാം സെഞ്ചുറി നേടിയ വാർണർ 111 പന്തിൽ 107 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ വാർണറുടെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. 2017 ൽ പാകിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരത്തിൽ വാർണർ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ പാകിസ്ഥാനെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം വാർണർ സ്വന്തമാക്കി.