Skip to content

ലൈവ് സ്കോർ അറിയാൻ സ്റ്റിയറിങിൽ മൊബൈൽ ഫോൺ ; ക്രിക്കറ്റ് ആരാധകന് പണികിട്ടി

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ലൈവ് സ്കോർ അറിയുവാൻ മൊബൈൽ സ്റ്റിയറിങിൽ ഘടിപ്പിച്ച ക്രിക്കറ്റ് ആരാധകനായ ഡ്രൈവറുടെ ലൈസൻസ് കട്ടാക്കി പോലീസ്. ഓസ്‌ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം അരങ്ങേറിയത്. ലൈവ് സ്കോർ അറിയുന്നതിനായി മൊബൈൽ ഫോൺ ഹോൾഡർ സ്റ്റിയറിങിൽ ഘടിപ്പിച്ചാണ് ഇയാൾ ഡ്രൈവ് ചെയ്‌തിരുന്നത്.

മത്സരത്തിൽ 36 റൺസിന്റെ വിജയം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയിരുന്നു. സെഞ്ചുറി നേടിയ ശിഖാർ ധവാനായിരുന്നു മാൻ ഓഫ് ദി മാച്ച്.