Skip to content

വീണ്ടും പന്ത് ചുരണ്ടലോ സാമ്പയുടെ പോക്കറ്റിലെന്ത് ; ആരോപണത്തിന് ഫിഞ്ചിന്റെ മറുപടി

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാമ്പ പന്ത് ചുരണ്ടലിന് ശ്രമിച്ചുവെന്ന് വാർത്തകളെ തള്ളികളഞ്ഞ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. മത്സരത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ പോക്കറ്റിൽ കൈയിട്ട ശേഷം സാമ്പ പന്തിൽ തിരുമ്മുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ചർച്ചയ്ക്ക് ഇടയാക്കിയത്. മത്സരത്തിൽ ആരോവറിൽ 50 റൺസ് വഴങ്ങിയ സാമ്പയ്ക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഈ വാർത്തകളെയെല്ലാം തള്ളികളഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സാമ്പ എല്ലാ മത്സരത്തിലും ഹാൻഡ് വാമേഴ്സ് പോക്കറ്റിൽ കരുതാറുണ്ടെന്നും ആ ചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ലയെന്നും അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയാൻ സാധിക്കില്ലയെന്നും വാർത്താസമ്മേളനത്തിൽ ഫിഞ്ച് വ്യക്തമാക്കി.

” ആ ചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല. എന്നാൽ പോക്കറ്റിൽ ഹാൻഡ് വാമർസ് ഉള്ള കാര്യം എനിക്കറിയാം. കളിക്കുന്ന എല്ലാ മത്സരത്തിലും അവനത് കരുതാറുണ്ട്. എന്നാൽ ആ ചിത്രങ്ങൾ കാണാത്ത കാരണം എനിക്കതിൽ കൂടുതളൊന്നും പറയാൻ സാധിക്കില്ല ” ഫിഞ്ച് പറഞ്ഞു.