Skip to content

ഇരുപത് വർഷം 19 തുടർവിജയങ്ങൾ ; ഇന്ത്യ അന്ത്യം കുറിച്ചത് ഓസ്‌ട്രേലിയയുടെ ഈ റെക്കോർഡിന്

36 റൺസിന്റെ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 316 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

ലോകകപ്പിൽ തുടർച്ചയായ 19 വിജയങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ രണ്ടാമത് ബാറ്റ് ചെയ്യുന്ന മത്സരത്തിൽ പരാജയപെടുന്നത്. ഇതിനുമുൻപ് 1999 ൽ പാകിസ്ഥാനെതിരെയാണ് ഓസ്ട്രേലിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ പരാജയപെട്ടത്. ലീഡ്സിൽ നടന്ന മത്സരത്തിൽ 10 റൺസിനാണ് പാകിസ്ഥാൻ വിജയം നേടിയത്. അതിന് ശേഷം രണ്ടാമതായി ബാറ്റ് ചെയ്ത പത്തൊമ്പതിൽ പത്തൊമ്പതിലും വിജയിക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു.