Skip to content

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം

ആവേശപോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 316 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 70 പന്തിൽ 69 റൺസും അലക്സ് കാരി 35 പന്തിൽ നിന്നും 55 റൺസും ഡേവിഡ് വാർണർ 56 റൺസും നേടി പൊരുതിയെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 35 പന്തിൽ 36 റൺസും ഖവാജ 39 പന്തിൽ 42 റൺസും മാക്‌സ്‌വെൽ 14 പന്തിൽ 28 റൺസും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതവും ചഹാൽ രണ്ട് വിക്കറ്റും വീഴ്ത്തി.

ശിഖാർ ധവനാണ് മാൻ ഓഫ് ദി മാച്ച്.