Skip to content

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി മിച്ചൽ സ്റ്റാർക്കിന് സ്വന്തം

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് പുറകെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ സ്റ്റാർക്ക് പത്തോവറിൽ 74 റൺസ് വഴങ്ങിയിരുന്നു. ഇതോടെ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഓസ്‌ട്രേലിയൻ ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡ് സ്റ്റാർക്കിന്റെ പേരിലായി. 1975 ൽ ശ്രീലങ്കയ്ക്കെതിരെ 12 ഓവറിൽ 72 റൺസ് വഴങ്ങിയ ആഷ്‌ലി മാലറ്റിന്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ മോശം റെക്കോർഡ്.

മത്സരത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 352 റൺസ് ഇന്ത്യ നേടി. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന ടീം ടോട്ടലാണത്. ഇതിന് മുൻപ് ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഒരു ടീമിനും 300+ റൺസ് നേടാൻ സാധിച്ചിരുന്നില്ല.