Skip to content

ഓസ്‌ട്രേലിയ ഇന്ത്യ പോരാട്ടം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പ് ഗ്ലാമർ പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും കളിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും വിജയിച്ച ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തും ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ ഏഴാം സ്ഥാനത്തുമാണ്.

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി (c), ലോകേഷ് രാഹുൽ, എം എസ് ധോണി (wk), കേദാർ ജാദവ്, ഹർദിക്ക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യൂസ്വെന്ദ്ര ചഹൽ, ജസ്പ്രീത് ബംറ

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി, നഥാൻ കൗൾട്ടർ നൈൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആഡം സാംപ