Skip to content

ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനും സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനും കൂടിയാണ് രോഹിത് ശർമ്മ.

ഓസ്‌ട്രേലിയക്കെതിരെ 2000+ റൺസ് നേടിയവർ

സച്ചിൻ ടെണ്ടുൽക്കർ – 3077 റൺസ്

ഡെസ്മണ്ട് ഹെയ്ൻസ് – 2262 റൺസ്

വിവിയൻ റിച്ചാർഡ്‌സ് – 2187 റൺസ്

രോഹിത് ശർമ്മ – 2000 റൺസ് *

വെറും 37 ഇന്നിങ്സിൽ നിന്നും 62 ന് മുകളിൽ ശരാശരിയിൽ ഓസ്‌ട്രേലിയക്കെതിരെ 2000 റൺസ് നേടിയ ഹിറ്റ്മാൻ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാൻ കൂടിയാണ്.

മത്സരത്തിൽ 70 പന്തിൽ 57 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മൂന്ന് ഫോറും ഒരു സിക്സും രോഹിത് ശർമ്മ മത്സരത്തിൽ നേടി.