Skip to content

പാകിസ്ഥാൻ ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു ; ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം

മഴമൂലം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. കനത്ത ടോസ് പോലും ഇടാൻ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം മത്സരത്തിൽ നിന്നും ലഭിക്കും. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇതാദ്യമായാണ് ശ്രീലങ്ക പോയിന്റ് നേടുന്നത്.

ടൂർണമെന്റിലെ ആദ്യ മത്സരം പരാജയപെട്ട ഇരുടീമുകളും രണ്ടാം മത്സരത്തിൽ വിജയം നേടിയിരുന്നു. ജൂൺ 11 ന് ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം തൊട്ടടുത്ത ദിവസം ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.