Skip to content

മഴ ഇന്ത്യൻ ടീമിനും പണി കൊടുത്തു ; പരിശീലനം നടത്താൻ സാധിക്കാതെ താരങ്ങൾ

കനത്ത മഴമൂലം ഇന്നത്തെ ടീം ഇന്ത്യയുടെ പരിശീലന സെഷൻ ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള പരിശീലനത്തിനായി ഇന്ത്യൻ ടീമിന് ഒരു ദിവസം മാത്രമേ ലഭിക്കൂ. സൗത്താഫ്രിക്കയ്ക്കെതിരായ ആറ്‌ വിക്കറ്റിന്റെ വിജയത്തിന് ശേഷം വ്യാഴാഴ്ച്ചയാണ് ഇന്ത്യൻ ടീം സൗത്താപ്ടണിൽ നിന്നും ലണ്ടനിലേക്ക് തിരിച്ചത്.

നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപും മഴ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.

വെസ്റ്റിൻഡീസിനെതിരായ 15 റൺസിന്റെ വിജയത്തോടെയാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടാൻ എത്തുന്നത്. കഴിഞ്ഞ പത്ത് മത്സരങ്ങളും ഓസ്‌ട്രേലിയ തുടർച്ചയായി വിജയിച്ചിരുന്നു.