Skip to content

റൺസ് നേടുകയെന്നതല്ല എന്റെ ജോലി അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ അത്ഭുതടേണ്ടതില്ല ; കോൾട്ടർ നൈൽ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം നഥാൻ കോൾട്ടർ നൈൽ കാഴ്ച്ചവെച്ചത്. സ്റ്റീവ് സ്മിത്തിനൊപ്പം മികച്ച രീതിയിൽ batt വീശി 60 പന്തിൽ 92 റൺസ് നേടിയ കോർട്ടർ നൈൽ ആയിരുന്നു 44 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. എന്നാൽ ഈ തകർപ്പൻ പ്രകടനത്തിനിടയിലും അടുത്ത മത്സരത്തിൽ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കോൾട്ടർ നൈൽ.

തന്റെ ജോലി റൺസ് നേടുകയെന്നതല്ലെന്നും ടീമിൽ ഉൾപ്പെടുത്തിയത് വിക്കറ്റുകൾ നേടാനാണെന്നും എന്നാൽ കഴിഞ്ഞ രണ്ട് മത്സരത്തിൽ തനിക്കതിന് സാധിച്ചില്ലെന്നും മത്സരശേഷം കോൾട്ടർ നൈൽ പറഞ്ഞു.

” രണ്ട് വേൾഡ് ക്ലാസ് ബൗളർമാർ ഞങ്ങൾക്കുണ്ട്. ടീമിൽ ഞാനുള്ളത് റൺസ് നേടാനല്ല, ടോപ് ഓർഡർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വിക്കറ്റുകൾ നേടാനാണ് പക്ഷേ കഴിഞ്ഞ രണ്ട് മത്സരത്തിൽ എനിക്കതിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ എന്നെ പുറത്തിരുത്തിയാൽ അതിൽ അത്ഭുതപെടാനില്ല. “കോൾട്ടർ നൈൽ വ്യക്തമാക്കി.