Skip to content

സ്മിത്തും കോൾട്ടർനൈലും തിളങ്ങി ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. സ്റ്റീവ് സ്മിത്തിന്റെയും നേഥൻ കോൾട്ടർ നൈലിന്റെയും അർധസെഞ്ചുറി മികവിൽ ഓസ്‌ട്രേലിയ 49 ഓവറിൽ 288 റൺസ് നേടി പുറത്തായി. ഒരു ഘട്ടത്തിൽ 44 ന് നാല് എന്ന നിലയിൽ തകർന്ന ശേഷമായിരിന്നു ഓസ്ട്രേലിയ തിരിച്ചടിച്ചത്. സ്റ്റീവ് സ്മിത്ത് 103 പന്തിൽ 73 റൺസ് നേടിയപ്പോൾ കോൾട്ടർ നൈൽ 60 പന്തിൽ 92 റൺസ് നേടി പുറത്തായി. 55 പന്തിൽ 45 റൺസ് നേടിയ അലക്സ് കാരി മികച്ച പിന്തുണ നൽകി.

വെസ്റ്റിൻഡീസിന് വേണ്ടി കാർലോസ് ബ്രാത്വെയ്റ്റ് മൂന്ന് വിക്കറ്റും ആന്ദ്രേ റസ്സൽ, കോട്രൽ, ഓഷെയ്ൻ തോമസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഒരു വിക്കറ്റും നേടി.