Skip to content

5 റൺസ് അകലെ രോഹിത് ശർമയ്ക്ക് നഷ്ട്ടപ്പെട്ടമായത് 22 വർഷം പഴക്കമുള്ള  ക്രിക്കറ്റ് ഇതിഹാസത്തിന്റെ റെക്കോർഡ്

228 എന്ന വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കത്തിലേ പതറിയ ഇന്ത്യയെ തകർപ്പൻ ഇന്നിങ്‌സിലൂടെ വിജയത്തീരത്ത് എത്തിക്കുകയായിരുന്നു രോഹിത് ശർമ്മ . 8 റൺസ് നേടി ധവാനും 18 റൺസ് നേടി നായകനും കൂടാരം കയറിയപ്പോൾ രക്ഷകനായി മാറുകയായിരുന്നു രോഹിത് .

128 പന്തിൽ നിന്ന് സെഞ്ചുറി തികച്ച രോഹിത് ഒടുവിൽ 144 പന്തിൽ നിന്ന് 13 ഫോറും 2 സിക്സ് സഹിതം 122 റൺസ് നേടി പുറത്താകാതെ നിന്നു . ഇതോടെ ലോകക്കപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് തലനാരിഴയ്ക്കാണ് നഷ്ട്ടപ്പെട്ടത് . 1996 ൽ കെനിയയ്ക്കെതിരെ 127 റൺസ് നേടി സച്ചിൻ ടെണ്ടുൽക്കർ ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു .