Skip to content

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ലോകകപ്പ് 2019 ലെ പത്താം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയം നേടിയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുടീമുകളും. അഫ്ഘാനിസ്ഥാനെതിരായ അതേ ടീമുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. വെസ്റ്റിൻഡീസ് ടീമിൽ ഡാർരൻ ബ്രാവോയ്ക്ക് പകരം എവിൻ ലൂയിസ് തിരിച്ചെത്തി.

ഓസീസ് ഇലവൻ ; ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി (wk), നഥാൻ കൗൾട്ടർ നൈൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആഡം സാമ്പ

വെസ്റ് ഇൻഡീസ് XI: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഷായ് ഹോപ്പ് (wk), നിക്കോളാസ് പൂർറൺ, ഷിംറോൺ ഹെറ്റ്മയർ, ജെയ്സൺ ഹോൾഡർ (c), ആന്ദ്രെ റസ്സൽ, കാർലോസ് ബ്രാത്ത്വെയ്റ്റ്, ആഷ്ലി നഴ്സ്, ഷെൽഡൺ കോട്രൽ, ഓഷെയ്ൻ തോമസ്