Skip to content

ന്യൂസിലാൻഡിനെ വിറപ്പിച്ച് ബംഗ്ലാദേശ് ; ഒടുവിൽ കിവികൾക്ക് രണ്ട് വിക്കറ്റിന്റെ വിജയം

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാഡിന് രണ്ട് വിക്കറ്റിന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 245 റൺസിന്റെ വിജയലക്ഷ്യം ന്യൂസിലാൻഡ് 47.1ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി റോസ് ടെയ്ലർ 91 പന്തിൽ 82 റൺസും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 40 റൺസും നേടി. 160 റൺസിന് രണ്ട് വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്നും 218 റൺസിന് ഏഴ് വിക്കറ്റ് എന്ന ഘട്ടത്തിൽ എത്തിയ ന്യൂസിലാൻഡിനെ 12 പന്തിൽ 17 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് വിജയത്തിലെത്തിച്ചത്.

ബംഗ്ലാദേശിന് വേണ്ടി മേഹിദി ഹസൻ, ഷാക്കിബ്‌ അൽ ഹസൻ, മൊഹമ്മദ് ഷൈഫുദീൻ, മോസദക് ഹൊസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

റോസ് ടെയ്ലറാണ് മാൻ ഓഫ് ദി മാച്ച്.