Skip to content

ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ലോകകപ്പിൽ ഇന്ന് ഓസ്‌ട്രേലിയ വെസ്റ്റിൻഡീസ് പോരാട്ടം. ആദ്യ മത്സരം ജയിച്ച ഇരുടീമുകളും പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മത്സരത്തിൽ ചരിത്രനേട്ടമാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത്. ഇതുവരെ 76 മത്സരത്തിൽ നിന്നും 146 വിക്കറ്റുകൾ നേടിയ സ്റ്റാർക്കിന് നാല് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. 78 ഏകദിന മത്സരത്തിൽ നിന്നും 150 വിക്കറ്റുകൾ നേടിയ സാക്ലൈൻ മുഷ്താഖിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളറെന്ന റെക്കോർഡ് ഇപ്പോഴും മിച്ചൽ സ്റ്റാർക്കിന്റെ പേരിലാണ്.