Skip to content

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ ആറ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിനത്തിൽ ക്യാപ്റ്റനായി അമ്പത് വിജയങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 69 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കോഹ്ലി ഏറ്റവും കുറവ് മത്സരത്തിൽ നിന്നും 50 ഏകദിന വിജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ്. 70 മത്സരത്തിൽ നിന്നും 50 ഏകദിന വിജയങ്ങൾ സ്വന്തമാക്കിയ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ വിവിയൻ റിച്ചാർഡ്‌സിനെയാണ് കോഹ്ലി മറികടന്നത്.

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ക്ലിവ് ലോയ്ഡുമാണ് ഏറ്റവും വേഗത്തിൽ 50 ഏകദിന വിജയങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റന്മാർ. ഇരുവരും 63 മത്സരത്തിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 68 മത്സരത്തിൽ നിന്നും 50 ഏകദിന വിജയങ്ങൾ നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യേയാണ് രണ്ടാം സ്ഥാനത്തുള്ളത്.