Skip to content

സച്ചിനെ മറികടന്നു ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ കോഹ്ലി മാത്രം

തകർപ്പൻ സെഞ്ചുറിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയത്. സെഞ്ചുറി മികവിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ 144 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത് ശർമ്മ 13 ഫോറും രണ്ട് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി. ഇത് ഒമ്പതാം തവണയാണ് രോഹിത് ശർമ്മ റൺ ചേസിൽ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്നത്. ഇതോടെ വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും കൂടുതൽ തവണ ഏകദിന റൺ ചേസിൽ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. എട്ട് തവണ സെഞ്ചുറി നേടി പുറത്താകാതെ നിന്ന സച്ചിൻ ടെണ്ടുൽക്കറാണ് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ തന്റെ ഇരുപത്തിമൂന്നാം സെഞ്ചുറി നേടിയ രോഹിത് ശർമ്മ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. 22 സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് രോഹിത് ശർമ്മ മറികടന്നത്.