Skip to content

ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 245 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ. ഷാക്കിബ്‌ അൽ ഹസന്റെ അർധ സെഞ്ചുറി മികവിൽ ബംഗ്ലാദേശ് 49.2 ഓവറിൽ 244 റൺസ് നേടി പുറത്തായി. 68 പന്തിൽ 64 റൺസ് നേടിയ ഷാക്കിബ്‌ ഏഴ് ഫോറുകൾ അടിച്ചുകൂട്ടി. എന്നാൽ മറ്റ് ബാറ്റ്‌സ്മാന്മാർക്ക് തിളങ്ങാൻ സാധിക്കാതിരുന്നത് ബംഗ്ലാദേശിന് തിരിച്ചടിയായി.

ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി 47 റൺസ് വഴങ്ങി നാല് വിക്കറ്റും ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും നേടി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും വിജയിച്ചിരുന്നു..