Skip to content

ഇനി മുന്നിൽ സച്ചിനും കോഹ്ലിയും മാത്രം ; സെഞ്ചുറി വേട്ടയിൽ ഗാംഗുലിയെ പിന്നിലാക്കി ഹിറ്റ്മാൻ

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തന്റെ ഏകദിന കരിയറിലെ 23 ആം സെഞ്ചുറിയാണ് രോഹിത് ശർമ്മ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയത്. 311 മത്സരത്തിൽ നിന്നാണ് ഗാംഗുലി 22 സെഞ്ചുറി നേടിയിരുന്നത്. 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും 41 സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്. ലോകകപ്പിലെ രോഹിത് ശർമ്മയുടെ രണ്ടാം സെഞ്ചുറി കൂടിയാണിത്.

ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

സച്ചിൻ ടെണ്ടുൽക്കർ – 49

വിരാട് കോഹ്ലി – 41

രോഹിത് ശർമ്മ – 23

സൗരവ് ഗാംഗുലി – 22

ശിഖാർ ധവാൻ – 16