Skip to content

ഡീകോക്കിന്റെ തകർപ്പൻ ക്യാച്ചിലൂടെ കോഹ്ലി മടങ്ങി ; ഫിഫ്റ്റിയുമായി തിരിച്ചടിച്ച് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരെ 228 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിജയത്തിനായി പൊരുതുന്നു. എട്ട് റൺസ് നേടിയ ശിഖാർ ധവാന്റെയും 18 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ നഷ്ട്ടമായ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 27 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 113 റൺസ് നേടിയിട്ടുണ്ട്. 63 റൺസ് നേടിയ രോഹിത് ശർമ്മയും 21 റൺസ് നേടിയ ലോകേഷ് രാഹുലുമാണ് ക്രീസിലുള്ളത്. ശിഖാർ ധവാനെ കഗിസോ റബാഡയും വിരാട് കോഹ്ലിയെ ഫെഹ്ലുക്വായോയുമാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഡീകോക്കിന്റെ അതിമനോഹരമായ ക്യാച്ചിലൂടെയാണ് വിരാട് കോഹ്ലി പുറത്തായത്.

തന്റെ 42 ആം ഏകദിന ഫിഫ്റ്റിയാണ് രോഹിത് ശർമ്മ മത്സരത്തിൽ നേടിയത്.