Skip to content

ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 75 പന്തിൽ നിന്നും തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഏറ്റവും വേഗത്തിൽ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 76 പന്തിൽ 103 റൺസ് നേടി പുറത്തായ ബട്ട്ലർ ഒമ്പത് ഫോറും രണ്ട് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി.

349 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ 118 ന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത റൂട്ടും ബട്ട്ലറും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. റൂട്ട് 104 പന്തിൽ 107 റൺസ് നേടിയാണ് പുറത്തായത്.