Skip to content

ബട്ട്ലറിന്റെയും റൂട്ടിന്റെയും സെഞ്ചുറി പാഴായി ; പാകിസ്ഥാന് ആവേശകരമായ വിജയം

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 14 റൺസിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 118 ന് നാല് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ സെഞ്ചുറി നേടിയ ജോ റൂട്ടും ജോസ് ബട്ട്ലറും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. 130 റൺസ് ഇരുവരും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ജോ റൂട്ട് 104 പന്തിൽ 107 റൺസും ജോസ് ബട്ട്ലർ 76 പന്തിൽ 103 റൺസും നേടി പുറത്തായി.ബട്ട്ലർക്കും റൂട്ടിനുമല്ലാതെ മറ്റാർക്കും തന്നെ തിളങ്ങാൻ സാധിക്കാതിരുന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റും ഷദാബ് ഖാൻ, മൊഹമ്മദ് ആമിർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഹഫീസ്, ഷൊഹൈബ് മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.