Skip to content

ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന് സ്വന്തം

ക്രിക്കറ്റ് ലോകകപ്പ് 2019 ലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മത്സരത്തിൽ 97 പന്തിൽ നിന്നാണ് റൂട്ട് തന്റെ സെഞ്ചുറി പൂർത്തിയാക്കിയത് . റൂട്ടിന്റെ പതിനഞ്ചാമത്തെ ഏകദിന സെഞ്ചുറിയാണിത്. 104 പന്തിൽ 107 റൺസ് നേടിയ റൂട്ടിനെ ഷാദബ് ഖാനാണ് പുറത്താക്കിയത്. പത്ത് ഫോറും ഒരു സിക്സും മത്സരത്തിൽ ജോ റൂട്ടിന്റെ ബാറ്റിൽ നിന്നും പിറന്നു.

https://twitter.com/englandcricket/status/1135589666026119168?s=19