Skip to content

തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

പാകിസ്ഥാനെതിരായ പരാജയത്തിലും ചരിത്രനേട്ടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഇത് തുടർച്ചയായി ആറാം തവണയാണ് ഇംഗ്ലണ്ട് ഏകദിനത്തിൽ 300+ സ്കോർ നേടുന്നത്. ഇതോടെ ഓസ്‌ട്രേലിയക്ക് ശേഷം തുടർച്ചയായി ആറ് ഏകദിന മത്സരത്തിൽ 300+ സ്കോർ ചെയ്യുന്ന ടീമായി ഇംഗ്ലണ്ട് മാറി. 2007 ലാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയും ശ്രീലങ്കയും തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 300+ സ്കോർ നേടിയിട്ടുണ്ട്‌.

ജൂൺ എട്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.