Skip to content

പാകിസ്ഥാനെതിരായ പരാജയത്തിന് കാരണം മോശം ഫീൽഡിങ് ; ഓയിൻ മോർഗൻ

അപ്രതീക്ഷിത പരാജയമാണ് പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 14 റൺസിന്റെ വിജയം നേടിയാണ് 11 മത്സരങ്ങളുടെ തുടർപരാജയത്തിന് പാകിസ്ഥാൻ അന്ത്യം കുറിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഫീൽഡിങ് പ്രകടനം ശരാശരിയിലും താഴെയായിരുന്നുവെന്നും അത് തന്നെയായിരുന്നു രണ്ട് ടീമും തമ്മിലുള്ള വ്യത്യാസമെന്നും അതുകൊണ്ട് തന്നെ 15-20 റൺസ് തങ്ങൾ അധികമായി വഴങ്ങിയെന്നും മത്സരശേഷം മോർഗൻ വ്യക്തമാക്കി.

350 + സ്കോർ ചേസ് ചെയ്യാൻ സാധിക്കുമെന്നാണ് വിചാരിച്ചതെന്നും എന്നാൽ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ട്ടപെട്ടത് തിരിച്ചടിയായെന്നും റൂട്ടിന്റെയും ബട്ട്ലറിന്റെയും പ്രകടനമാണ് മത്സരത്തിൽ നാൽപ്പതാം ഓവറുകൾ വരെ എത്തിച്ചതെന്നും മോശമല്ലാതെ മത്സരത്തിൽ കളിക്കാൻ സാധിച്ചെന്നും മോർഗൻ കൂട്ടിച്ചേർത്തു.