Skip to content

‘ ഗാംഗുലി കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് ശൈലി തന്നെ മാറിയത് ‘ ; മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസ്സൈൻ

ഇന്ത്യൻ നായകന്മാരിൽ സൗരവ് ഗാംഗുലിക്ക് ഇന്നും ഒരു പ്രത്യേക സ്ഥാനമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിലുള്ളത് . ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നത്തെ രീതിയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കാണ് ഗാംഗുലിക്കുള്ളത് . ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ താരങ്ങൾ വീരും വാശിയോടും കൂടിയാണ് കളിച്ചിരുന്നത് . ഇന്ത്യയിൽ വന്ന് ഷോ ഓഫ് കാണിച്ച ഫ്ലിന്റോഫിന് മറുപടിയായി ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ബാല്‍ക്കണിയിലെ ഷര്‍ട്ടൂരിയുള്ള സന്തോഷ പ്രകടനം ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചമാണ് .

ദയ ശൈലിയിലുള്ള ഇന്ത്യൻ ക്രിക്കറ്റിനെ നിഷ്കരുണമായ ശൈലിയിലേക്ക് മാറ്റിയത് സൗരവ് ഗാംഗുലിയെന്നാണ് നാസർ ഹുസ്സൈൻ പറയുന്നത് .

” ഞാൻ അദ്ദേഹത്തിന്റെ ആഗ്രഷൻ ഇഷ്ടപ്പെടുന്നു . ഗാംഗുലിയെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മാറിയത് .സൗരവ് ( ഗാംഗുലി ) സുഹൃത്തുക്കളായിരിക്കുന്നതിനെ പറ്റി ഒരിക്കലും ചിന്തിച്ചിരുന്നില്ല . വിജയം മാത്രം താല്പര്യമുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീമായി അദ്ദേഹം മാറ്റി . ഹുസ്സൈൻ പറഞ്ഞു .