Skip to content

ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ചേക്കില്ല. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പൂർണ്ണമായും ആരോഗ്യവാനല്ലാത്ത ആമിർ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കൂടുതൽ വിശ്രമം ആവശ്യപെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ആമിറിന് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചേക്കും.

ഇംഗ്ലണ്ടിൽ എത്തിയത് മുതൽ തന്നെ ഗുരുതരമായ ഫിറ്റ്നസ് പ്രശ്നങ്ങൾ ആമിർ നേരിട്ടിരുന്നു. വൈറൽ ഇൻഫെക്ഷൻ മൂലം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തിലും ആമിർ കളിച്ചിരുന്നില്ല.