Skip to content

സെഞ്ചുറിയുമായി ധോണിയും രാഹുലും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും എം എസ് ധോണിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടി. കെ രാഹുൽ 99 പന്തിൽ 108 റൺസും എം എസ് ധോണി 78 പന്തിൽ 113 റൺസും നേടി. അഞ്ചാം വിക്കറ്റിൽ 164 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തു. എട്ട് ഫോറും ഏഴ് സിക്സും ധോണിയുടെ ബാറ്റിൽ നിന്നും പിറന്നപ്പോൾ രാഹുൽ 12 ഫോറും നാല് സിക്സും നേടി. 46 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 11 പന്തിൽ 21 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും മികച്ച പിന്തുണ നൽകി.

ബംഗ്ലാദേശിന് വേണ്ടി റൂബൽ ഹൊസൈൻ, ഷാഖിബ് അൽ ഹസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറ്റൊരു മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 49.2 ഓവറിൽ 421 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. 86 പന്തിൽ 101 റൺസ് നേടിയ ഷാ ഹോപ്പ്, 25 പന്തിൽ 54 റൺസ് നേടിയ റസ്സൽ, 50 റൺസ് നേടിയ എവിൻ ലൂയിസ്, 32 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ ഹോൾഡർ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ വിൻഡീസ് നേടിയത്.