Skip to content

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര പരാജയപെട്ടതാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ അന്ന് പരാജയപെടുത്തിയത്. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയിൽ നടന്ന ട്വന്റി20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഓസ്‌ട്രേലിയ പാകിസ്ഥാനെതിരായ ഏകദിന പരമ്പര 5-0 നാണ് വിജയിച്ചത്.

” കളിക്കളത്തിന് പുറകിൽ ഒരുപാട് കഠിനപ്രയത്നം ഞങ്ങൾ ചെയ്യുന്നുണ്ട്. ഈ ലെവലിൽ മത്സരിക്കണമെങ്കിൽ അത് ആവശ്യമാണ്. ഇന്ത്യയോട് ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ പരാജയപെട്ടിരുന്നു അതായിരുന്നു വഴിത്തിരിവായത്. അവർ മികച്ച ടീമാണ് എന്നാൽ അതിന് ശേഷം ഇന്ത്യയിൽ പോയി പരമ്പര വിജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതിനിയും ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ” ഖവാജ പറഞ്ഞു.

ഡേവിഡ് വാർണർ തിരിച്ചെത്തിയെങ്കിലും ഓപണിങ് സ്ഥാനത്തെ പറ്റി താൻ ചിന്തിക്കുന്നില്ലെന്നും ടീമിന്റെ വിജയത്തിനാണ് മുൻഗണന നൽകുന്നതെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.