Skip to content

ഗുഡ് ലക്ക് ബ്രോ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ആശംസകളുമായി ചെൽസി താരം ഡേവിഡ് ലൂയിസ്

ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും വിജയാശംസകളുമായി ചെൽസി സ്റ്റാർ ഡിഫൻഡറും മുൻ ബ്രസീലിയൻ ക്യാപ്റ്റനും കൂടിയായ ഡേവിഡ് ലൂയിസ്. യു കെ ബിസിനസുക്കാരനായ ഫ്രാങ്ക് ഖാലിദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ഹലോ വിരാട് കോഹ്ലി വേൾഡ് കപ്പിന് നിങ്ങൾക്കും ടീമിനും ആശംസകൾ നേരുന്നു. നിങ്ങളെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. ഉടൻ തന്നെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ സന്ദേശത്തിൽ ലൂയിസ് പറഞ്ഞു.

https://twitter.com/FrankKhalidUK/status/1132610262748540930?s=19

നേരത്തെ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹാറി കെയ്നൊപ്പമുള്ള വിരാട് കോഹ്ലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.