Skip to content

കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ കടലാസിൽ ക്യാപ്റ്റനല്ലെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാകുമെന്ന് സുരേഷ് റെയ്‌ന. നെതർലൻഡ്‌സിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്നയുടെ ഈ പ്രതികരണം.

” പേപ്പറിൽ അദ്ദേഹമായിരിക്കില്ല ക്യാപ്റ്റൻ, എന്നാൽ ഗ്രൗണ്ടിൽ ക്യാപ്റ്റൻ ധോണിയാണ്. സ്റ്റമ്പിന് പുറകിൽ ബൗളർമാരുമായി ആശയവിനിമയം നടത്തുന്നതും ഫീൽഡർമാരെ നിയന്ത്രിക്കുന്നതും ധോണിയാണ്. ക്യാപ്റ്റന്മാരുടെ ക്യാപ്റ്റനാണ് അദ്ദേഹം. സ്റ്റമ്പിന് പുറകിൽ ധോണിയുണ്ടെങ്കിൽ കോഹ്ലിക്ക് അത് ആത്മവിശ്വാസമാണ്. അത് കോഹ്ലിയും അംഗീകരിച്ചിട്ടുണ്ട്. ” റെയ്ന പറഞ്ഞു.

ഈ ലോകകപ്പ് വിരാട് കോഹ്ലിയെ സംബന്ധിച്ച് നിർണായകമാകുമെന്നും ക്യാപ്റ്റനെന്ന നിലയിലും പ്ലേയർ എന്ന നിലയിലും വിരാട് കോഹ്ലിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും എല്ലാ ഘടകങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണെന്നും സുരേഷ് റെയ്‌ന കൂട്ടിച്ചേർത്തു.