Skip to content

ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് മുൻ താരം ഇൻസമാം ഉൾഹഖ്. ലോകകപ്പിൽ ഇതുവരെ വിജയം നേടാൻ സാധിക്കാത്ത പാകിസ്ഥാൻ ഇക്കുറി ചരിത്രം തിരുത്തുന്നുമെന്നും തുടർച്ചയായി ആറ് തോൽവികൾക്ക് അന്ത്യം കുറിക്കുമെന്നും ടീമിന്റെ ചീഫ് സെലക്ടർ കൂടിയായ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ ആളുകൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ മാത്രം വിജയം നേടിയാൽ പോലും തങ്ങൾ സന്തോഷിക്കുമെന്ന് പറയുന്നവർ പോലുമുണ്ടെന്നും ഇൻസമാം കൂട്ടിച്ചേർത്തു.

സന്നാഹ മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ പരാജയപെട്ട പാകിസ്ഥാൻ തുടർച്ചയായ 10 പരാജയങ്ങളുടെ നാണക്കേടോടെയാണ് ലോകകപ്പിനായി എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 4-0 ന് പരാജയപെട്ട പാകിസ്ഥാൻ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ 5-0 ന് പരാജയപെട്ടിരുന്നു.