Skip to content

തകർപ്പൻ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോർഡും മറികടന്ന് ഇമാമുൾ ഹഖ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആവറേജ് റെക്കോർഡ് മറികടന്ന് ഇമാമുൾ ഹഖ് . നിലവിൽ ഏകദിന ക്രിക്കറ്റിൽ സജീവമായ താരങ്ങളിൽ ഏറ്റവും കൂടുതൽ ആവറേജ് റെക്കോർഡ് ഇനി ഇമാമുൾ ഹഖിനാണ് . 131 പന്തിൽ നിന്ന് 151 റൺസ് നേടിയതോടെ ഏകദിനത്തിൽ ആവറേജ് 60 കടന്നിരിക്കുകയാണ് ഇമാമുൾ ഹഖ് . 59.58 ആവേറജുമായി കോഹ്ലി റെക്കോർഡ് പട്ടികയിൽ പിന്നാലെയുണ്ട്.