Skip to content

പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം വിരാട് കോഹ്ലി

റിഷാബ് പന്തിന് ഒഴിവാക്കി ദിനേശ് കാർത്തിക്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സമ്മർദ്ദഘട്ടങ്ങളിൽ ദിനേശ് കാർത്തിക് കാണിക്കുന്ന സംയമനമാണ് സെലക്ടർമാരെ ആകർഷിച്ചതെന്നും മികച്ച പരിചയസമ്പത്തുള്ളതിനാൽ ധോണിയ്ക്ക് ഏതെങ്കിലും മത്സരം നഷ്ട്ടമായാൽ കാർത്തിക് വിക്കറ്റിന് പുറകിൽ മികച്ച പകരക്കാരനാകുമെന്നും ഒപ്പം ഫിനിഷർ എന്ന നിലയിലും കാർത്തിക് കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞു.

മേയ് 23 വരെ ടീമിൽ മാറ്റം വരുത്താൻ സമയമുണ്ടെങ്കിലും റിഷാബ് പന്തിന് ഇനിയൊരു അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.

2004 ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച കാർത്തിക് 91 മത്സരങ്ങൾ ഈ ഫോർമാറ്റിൽ കളിച്ചിട്ടുണ്ട്.