Skip to content

ഒരാൾ വൈകി വന്നാൽ എല്ലാവരും 10000 രൂപ പിഴടക്കണം ; ധോണിയുടെ വിചിത്ര ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ മെന്റൽ കണ്ടീഷനൽ കോച്ച്

അടുത്തിടെ ഗംഭീറിന്റെ സ്വഭാവത്തെ കുറിച്ചും മറ്റുമായി വെളിപ്പെടുത്തലുകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്നയാളാണ് മുൻ ഇന്ത്യൻ മെന്റൽ കണ്ടീഷനൽ കോച്ച് പാഡി അപ്റ്റൺ . ബെയർഫുട്ട് എന്ന അപ്റ്റണിന്റെ ബുക്കിലൂടെയാണ് ഇക്കാര്യങ്ങൾ പിറത്തുവിട്ടത് . ഇപ്പോഴിതാ അതേ ബുക്കിൽ നിന്ന് ധോണിയുടെ വിചിത്രമായ ശിക്ഷ രീതിയെ കുറിച്ചും പുറത്തു വന്നിരിക്കുകയാണ് .

”ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമ്പോൾ ടെസ്റ്റ് ടീമിനെ അനില്‍ കുംബ്ലെയും ഏകദിന ടീമിനെ ധോണിയുമായിരുന്നു നയിച്ചിരുന്നത്. ഒരു മീറ്റിങ്ങില്‍ താരങ്ങളോടായി എല്ലാവരും കൃത്യ സമയത്ത് തന്നെ പ്രാക്ടീസിന് എത്തേണ്ടതില്ലേ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു എല്ലാവരുടേയും മറുപടി. അങ്ങനെയെങ്കിലും ആരെങ്കിലും സമയത്ത് എത്തിയില്ലെങ്കില്‍ അവര്‍ അതിന് പകരം എന്തെങ്കിലും നല്‍കേണ്ടതില്ലേ എന്നായി ചര്‍ച്ച. ഒടുവില്‍ അന്തിമ തീരുമാനം ക്യാപ്റ്റന്‍മാര്‍ക്ക് വിടുകയായിരുന്നു” അപ്ടണ്‍ പറയുന്നു.

അന്തിമ ചർച്ചയിൽ ഇരു ക്യാപ്റ്റന്‍മാരും പിഴ ഈടാക്കണമെനന്നായിരുന്നു അഭിപ്രായം . വൈകിയെത്തുന്ന താരത്തില്‍ നിന്നും 10000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു കുംബ്ലെയുടെ നിര്‍ദ്ദേശം. എന്നാൽ ധോണിയുടേത് ഇതിൽ നിന്നും വ്യത്യസ്തവും വിചിത്രവുമായ തീരുമാനമായിരുന്നു .

ആരെങ്കിലും വൈകിയാല്‍ അയാള്‍ മാത്രമല്ല ടീമിലെ എല്ലാവരും 10000 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു ധോണി പറഞ്ഞത്. അതിന് ശേഷം ഏകദിന ടീമിലെ ആരും പിന്നെ വൈകി വന്നിട്ടില്ല” അപ്ടണ്‍ പറയുന്നു.