Skip to content

ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ടി20 ബ്ലാസ്റ്റിൽ സറേയ്ക്ക് വേണ്ടി കളിക്കും. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കി തകർപ്പൻ ഫോമിലാണ് ഇമ്രാൻ താഹിർ. ലോകകപ്പ് ഫൈനലിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19 ന് എസെക്‌സിനെതിരെയാണ് സറേയുടെ ആദ്യ മത്സരം. ജൂലൈ 18 നാണ് ടി20 ബ്ലാസ്റ്റിന് തുടക്കം കുറിക്കുന്നത്. ടി20 ക്രിക്കറ്റിൽ നിന്നും ഇതുവരെ 249 മത്സരത്തിൽ നിന്നും 303 വിക്കറ്റുകൾ നേടിയ താഹിർ 156 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 282 വിക്കറ്റും നേടിയിട്ടുണ്ട്.

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് 25 വിക്കറ്റ് നേടിയ കഗിസോ റബാഡയെ മറികടന്ന് താഹിർ ഐ പി എൽ പന്ത്രണ്ടാം സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്.

ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ കൂടി ഒരുങ്ങുകയാണ് ഈ നാല്പതുക്കാരൻ .