Skip to content

മൂന്നാം ഏകദിനം ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് നേടി. 131 പന്തിൽ 151 റൺസ് നേടിയ ഓപണിങ് ബാറ്റ്‌സ്മാൻ ഇമാം ഉൾ ഹഖിന്റെ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ മികച്ച സ്കോർ നേടിയത്. 43 പന്തിൽ 51 റൺസ് നേടിയ ആസിഫ് അലി, 41 പന്തിൽ 41 റൺസ് നേടിയ ഹാരിസ് സൊഹൈൽ എന്നിവർ മികച്ച പിന്തുണ നൽകി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് പത്തോവറിൽ 67 റൺസ് വഴങ്ങി നാല് വിക്കറ്റും ടോം കറൺ രണ്ട് വിക്കറ്റും ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.