Skip to content

2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തമീം ഇക്ബാലിനെ പുറത്താക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രം ; വെളിപ്പെടുത്തലുകളുമായി കേദാർ ജാദവ്

സമകാലീന ക്രിക്കറ്റിൽ തന്ത്ര മെനയുന്നതിൽ ധോണിയെ വെല്ലാൻ മറ്റൊരു താരവുമില്ലെന്നതിന് യാതൊരു സംശയവുമില്ല. ഇന്ത്യൻ ടീമിലായാലും , ഇന്ത്യൻ പ്രീമിയർ ലീഗിലായാലും അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല . ഇപ്പോഴിതാ 2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ബംഗ്ലാദേശിന്റെ നിർണായക കൂട്ടുകെട്ട് തകർത്തതിന് പിന്നിൽ ധോണിയുടെ ബുദ്ധിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കേദാർ ജാദവ് .

സംഭവം ഇങ്ങനെ , സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തുടക്കത്തിലെ അടി പതറിയിരുന്നു . 32 റൺസിൽ 2 വിക്കറ്റ് നഷ്ട്ടപെട്ട ബംഗ്ലാദേശിനെ തമീം ഇക്ബാലും റഹിമും ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു . ഇത് ഇന്ത്യയെ വൻ സമ്മർദ്ധത്തിലാക്കുകയും ചെയ്തു .

പിന്നാലെ 26 ആം ഓവറിൽ കൂട്ടുകെട്ട് തകർക്കാനായി പാർട്ട് ടൈം ബോളറായ കേദാർ ജാദവിനെ ഇറക്കുകയായിരുന്നു . എറിഞ്ഞ ആദ്യ ഓവറിൽ 6 റൺസ് മാത്രം ജാദവ് വഴങ്ങി . ശേഷം 28 ആം ഓവർ എറിയാനായി ജാദവ് എത്തുകയായിരുന്നു .തന്റെ ആദ്യ ഓവറിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ഈഗോ കാരണം ഈ ഓവറിൽ തമീം ഇക്ബാൽ സിക്സ് അടിക്കാനായി സ്റ്റെപ് ഔട്ട് ചെയ്യുമെന്നും ധോണി ഉപദേശം നൽകിയതായി ജാദവ് ‘വാട്ട് ദി ഡക്ക്’ നടത്തിയ അഭിമുഖത്തിനിടെ പറഞ്ഞു .

https://youtu.be/wjbmL-hfV4o

അതിനാൽ സ്ലോ പന്തെറിയാനും ധോണി പറഞ്ഞു . 28 ആം ഓവറിൽ തമീം നേരിട്ട ആദ്യ രണ്ട് പന്തിലും റൺസ് കണ്ടെത്താനായിരുന്നില്ല , അടുത്ത പന്തിൽ സിക്സ് അടിക്കാനായി സ്റ്റെപ് ഔട്ട് ചെയ്യുമെന്ന് ഉറപ്പായ ജാദവ് പറഞ്ഞതനുസരിച്ച് സ്റ്റമ്പിന് നേരെ പതുക്കെ പന്ത് എറിയുകയായിരുന്നു . പന്ത്‌ ബാറ്റിൽ കൊള്ളാതെ തമീം ബൗൾഡ് ആവുകയും ചെയ്തു .